4.12.11

കയ്യെത്തും ദൂരത്ത്...ഭാഗം 3 (In a Reachable Distance...Part 3)

കൃഷ്ണനുണ്ണി

പുഴക്കരയിൽ നിന്ന് മടങ്ങുമ്പോഏറെ വൈകിയിരുന്നു. ഒറ്റയടിപ്പാതയിലൂടെ നാലഞ്ച് മിനിട്ട് നടക്കണം വീട്ടിഎത്താൻ. ഇടയ്ക്ക് ഒരു ചെറിയ പോയ്കയുണ്ട്. അധികം ശക്തിയില്ലാത്ത ഒരു നീര്‍ച്ചാല്‍. അത് കുറുകെ കടന്ന് മുമ്പോട്ടു നടക്കുമ്പോകാലിഎന്തോ ഉടക്കി. വഴുവഴുക്കുന്ന ഒരു തണുപ്പ് കാലുകളെ പുണർന്നപ്പോ ഞാ കണ്ണുകളടച്ച് മണ്ണാറശാലയമ്മയെ ധ്യാനിച്ചു. കയ്യിലിരുന്ന എൽഇ ഡി യുടെ പ്രകാശത്തിൽവ്യക്തമായി കണ്ടു. കൃഷ്ണനുണ്ണി.!!! വർഷങ്ങളായി ആ പൊയ്കയിൽ പാർത്തുവന്നിരുന്ന ഒരു കരിമൂഖനായിരുന്നുകൃഷ്ണനുണ്ണി. മോൻഇതുകണ്ടതും നിലവിളിയ്ക്കാൻതുടങ്ങി. ഞാൻസമാധാനപ്പിച്ചു:
പേടിയ്ക്കണ്ട. അമ്മച്ചി വളർത്തുന്ന ഒരു പെറ്റ് സ്നേയ്ക്ക് ആണ്. അച്ഛനെ ഒന്നും ചെയ്യില്ല.അവൻ അത് വിശ്വസിച്ചുകൊണ്ട് വായടച്ചു. എന്റെ് അമ്മയെ അവൻഅമ്മച്ചി എന്നാണു വിളിയ്ക്കുന്നത്. അമ്മയാണ് ആദ്യമായി കൃഷ്ണനുണ്ണിയുടെ ചരിത്രം പറഞ്ഞുതന്നത്.ആ കഥ എനിയ്ക്കല്പം ദഹിയ്ക്കാതെ കിടക്കുന്നു എന്നും അകാരണമായ ഒരു ഭയം എന്റെ മുഖത്ത് പ്രകടമാകുന്നു എന്നും മനസ്സിലാക്കിയ അമ്മ ഒരു പരിഹാരം എന്നോണം അന്ന് മണ്ണാറശാല അമ്മയുടെ കഥ പറഞ്ഞു. അന്നുമുതൽഇന്നുവരെ ഇക്കാര്യം എനിയ്ക്ക്  മന:പാഠമാണ്. സർപ്പങ്ങൾകാലിൽചുറ്റിയാൽഎന്ത് ചെയ്യണം എന്ന് പിന്നീട് ആരോടും ചോദിയ്ക്കേണ്ടി വന്നിട്ടില്ല.
മോനോട്, അനങ്ങാതെ, നിശബ്ദമായി നില്ക്കാൻപറഞ്ഞു. ഞാനും ശരീരം ചലിപ്പിച്ചില്ല. കൃഷ്ണനുണ്ണി എന്റെ മുഖത്തേയ്ക്ക് സൂക്ഷിച്ചു നോക്കി. ഞാൻഒന്നും മിണ്ടിയില്ല. ഏതാനും സെക്കന്ഡുകകൾകഴിഞ്ഞപ്പോൾഅവൻഎന്റെ കാലുകളിലെ ചുറ്റഴിച്ച്, യാത്ര തുടര്‍ന്നു. മോൻ, ശ്വാസം അടക്കിപ്പിടിച്ച് ഇതെല്ലാം കണ്ടു കൊണ്ട് നിന്നു. കൃഷ്ണനുണ്ണി പോയിക്കഴിഞ്ഞപ്പോൾ ഞാൻ മോന്റെ ചോദ്യങ്ങള്ക്കായി ചെവി വട്ടം പിടിച്ചു. അവന് ജിജ്ഞാസ്സ അടക്കാൻ കഴിഞ്ഞില്ല:
ആ പാമ്പ്‌ അച്ഛനെ ഒന്നും ചെയ്യാതെ പോയതെന്താ...? അമ്മച്ചിയുടെ മകൻ ആണെന്ന് അതിനു മനസ്സിലായോ..? ഇതിനുമുമ്പ് അച്ഛൻ ഈ പാമ്പിനെ കണ്ടിട്ടുണ്ടോ..? “
അച്ഛനെ മണ്ണാറശാല അമ്മ രക്ഷിച്ചു. അമ്മച്ചി ഇതിനുമുമ്പൊരു ദിവസ്സം ഇതിനെ പരിചയപ്പെടുത്തി തന്നിരുന്നു. കൃഷ്ണനുണ്ണി എന്നാണ്  ഇതിന്റെ പേര്.
അപ്പോഴേയ്ക്കും ഞങ്ങൾവീടെത്തിയിരുന്നു. മിക്കവാറും എല്ലാവരും ഉറക്കം പിടിച്ചിരുന്നു. മുതിർന്ന പകൽ മുഴുവൻ ഓരോരോ ജോലികൾചെയ്തു ക്ഷീണിച്ചിരുന്നു. കുട്ടികൾ ഓടിക്കളിച്ചും.
അടയറവുള്ള നാലഞ്ചു മുറികളുണ്ട്, തറവാട്ടില്‍. ഒരു മുറിയിൽഅച്ഛനും കുറെ ആണ്കുട്ടികളും. വേറൊരു മുറിയിൽഅമ്മയും കുറെ പെണ്കുട്ടികളും. മറ്റു രണ്ടു മുറികളിൽമുതിർന്ന അതിഥികള്‍. ഞാനും കുടുംബവും സ്വീകരണമുറിയില്‍. അങ്ങനെയായിരുന്നു കിടക്കകൾ വിന്ന്യസിച്ചിരുന്നത്. സ്വീകരണമുറിയിൽകിടക്കുന്നതുകൊണ്ട് ഒരു ഗുണവും ഒരു ദോഷവും ഉണ്ട്.
ടി.വി. അവിടെയാണ് ഇരിയ്ക്കുന്നത്. രാത്രി എത്ര നേരം വേണമെങ്കിലും നമുക്കിഷ്ടമുള്ള ടി.വി.ഷോ കണ്ടു കൊണ്ട് കിടക്കാം. പക്ഷെ കാലത്ത് അഞ്ച് മണിയ്ക്ക് എഴുന്നേല്ക്ക്ണം. കാരണം പൂജാസാമഗ്രികൾവച്ചിരുന്നത് ആ ടി.വി യുടെ അടുത്ത് തന്നെ ആയിരുന്നു. സ്വീകരണമുറിയുടെ ഒരു കോണിൽ, അമ്മയ്ക്കറിയാവുന്ന എല്ലാ ഭഗവാന്മാരുടെയും പൂർവ്വികരുടെയും എണ്ണച്ചായ ചിത്രങ്ങൾ തൂക്കിയിട്ടുണ്ട്. ദിവസ്സവും കാലത്ത് അഞ്ചുമണിയ്ക്ക് എഴുന്നേറ്റ്, മുറിയാകെ തൂത്ത്  തുടച്ച് , തളിച്ച് ശുദ്ധം വരുത്തി, ദീപം തെളിയിയ്ക്കുന്ന പതിവുണ്ട്. ആ ദീപം ഞങ്ങളുടെ എല്ലാവരുടെയും മനസ്സിൽ, ദിവസ്സം മുഴുവൻ അണയാതെ നിന്നിരുന്നു. തൂത്ത് തുടയ്ക്കണമെങ്കിൽ ആദ്യം ഞങ്ങളുടെ കിടക്കപ്പായും തലയിണയും തെറുത്ത് വയ്ക്കണം.പുലർകാലത്ത് ഉണരാതെ രക്ഷയില്ല.
എന്‍റെ വാമഭാഗം, ഞങ്ങളുടെ വരവും കാത്ത് ഉറങ്ങാതെ കിടന്നിരുന്നു.
ആ സമയം പ്രയോജനപ്പെടുത്തിയേയ്ക്കാം എന്ന് കരുതി , അവൾ യു.ടി.വി. ബിന്താസ്‌ ചാനലിലെ ഇമോഷണൽ അത്യാചാ എന്ന പരിപാടിയും കാണുന്നുണ്ടായിരുന്നു.
മോൻ, ചെന്നയുടൻതന്നെ ഉണ്ടായതെല്ലാം അവന്റെ അമ്മയെ വിവരിച്ചു കേൾപ്പിച്ചു.  അത്രേ ഉള്ളോ...എന്ന സ്വതസിദ്ധമായ ഭാവമായിരുന്നു അവൾക്ക്. നൈറ്റ്‌ ലാമ്പ്‌  തെളിച്ചിട്ട്  ഞങ്ങൾ ഉറങ്ങാൻ കിടന്നു.മോൻ എന്തെങ്കിലും ചോദിയ്ക്കുന്നതിനു മുമ്പ്‌ ഞാൻ ഒരു മുന്കൂ ജാമ്യം എടുക്കാൻ ശ്രമിച്ചു:
ഇന്നത്തെ ചോദ്യോത്തരവേള ഇവിടെ പൂർണ്ണമാവുന്നു. ഇനി നാളെ. ഗുഡ്‌ നൈറ്റ്‌.!!!
അവൻ വിട്ടില്ല :
അച്ഛനെന്താ ശ്രീകണ്ഠൻനായർക്ക്  പഠിയ്ക്കുവാണോ...? ഒരു ഗുഷ് നൈറ്റ്‌...എനിയ്ക്ക് സംസാരിയ്ക്കണം. അച്ഛ ഫേസ്‌ബുക്കിൽ പണി ചെയ്യുവാനും ടി.വി.കാണുവാനും ഒക്കെ ഇഷ്ടം പോലെ സമയം ഉണ്ട്. എന്റെ കൂടെ കളിയ്ക്കാൻ പറയുമ്പം ലോകത്തില്ലാത്ത ഒരു തിരക്കും.
ഞാൻ ഒന്ന് കിടുങ്ങി. കാര്യം പറയുന്നത് ഒന്നുമറിയാത്ത ഈ കുഞ്ഞ് ആണെങ്കിലും പറഞ്ഞതി, അല്പം കാര്യം ഇല്ലേ..?
ഒടുവിൽ അവനുമായി ഒരു ധാരണയിൽ എത്തി.
നാളെ മുതൽ അച്ഛൻ കൂടുതൽ സമയം മോനോടൊപ്പം കളിയ്ക്കം. ഇന്നിപ്പോൾ സമാധാനമായി ഉറങ്ങൂ. ഉറങ്ങുന്നതിനു മുമ്പ് ഒരു ചോദ്യം കൂടി ചോദിച്ചോളൂ. അറിയാമെങ്കിൽ അതിന്റെ ഉത്തരം തന്നിട്ട് അച്ഛനും ഒന്ന് ഉറങ്ങണം. നല്ല ക്ഷീണം ഉണ്ട്.
അവൻ സമ്മതിച്ചു. അല്പം കുറ്റബോധത്തോടെ ഞാൻ ഓർത്തു : നാളെ എന്നൊരു ദിവസ്സം ഉണ്ടോ..?
ശരി, ഈ ചോദ്യം അച്ഛൻപഠിച്ച സ്കൂളിനെക്കുറിച്ചാണ്.
അച്ഛൻ ഇംഗ്ളീഷ്‌ മീഡിയം സ്കൂളിൽ ആണോ പഠിച്ചത്...? “
ഈ ചോദ്യം എന്നെ വല്ലാതെ അസ്വസ്ഥനാക്കി. ഒരു ഇംഗ്ളീഷ്‌  മീഡിയം സ്കൂളിൽ, ഏതാണ്ട് ഒരു വർഷത്തോളം പഠിച്ചിട്ടുണ്ട്, എട്ടാം തരത്തിൽ. തലച്ചോറിനുള്ളിൽ അംനേഷ്യ ബാധിച്ചുകിടന്നിരുന്ന ചില കോശങ്ങൾ, പൊടുന്നനവേ പ്രവർത്തനം തുടങ്ങി.എന്തായിരുന്നു അവിടെവച്ചു പരിചയപ്പെട്ട ആ സ്വപ്നസുന്ദരിയുടെ പേര്..?
അനീന ”. അതായിരുന്നു അവളുടെ പേര്.
രുഗ്മിണി ടീച്ച ഇംഗ്ളീഷ്‌ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോൾ, ആൾക്കൂട്ടത്തിനിടയ്ക്ക് പ്രത്യേകം തിരഞ്ഞെടുത്ത ഒരിരുപ്പിടത്തിൽ, മുഴുവൻ ശ്രദ്ധയും അനീനയുടെ മൊട്ടിട്ടുവരുന്ന മുലകളിൽ സെറ്റ് ചെയ്ത് ഞാൻ ഇരുന്നു.

(തുടർന്നു വായിയ്ക്കുക)

No comments: