10.12.11

പാട്ടിന്റെ പാലാഴി ( Milky Way of Music, MWM in short.)

ഉടൻ വരുന്നു.ഉർവ്വശി  തീയേറ്റേഴ്സിന്റെ  നൂറ്റിപ്പതിനെട്ടാമത് കലോപഹാരം “പാട്ടിന്റെ പാലാഴി



ഒരു  കാലഘട്ടത്തിന്റെ പരിശ്ചേതത്തിൽ നിന്ന്..ഹ്.. ഉറുമ്പരിച്ചുപോയ തീക്കട്ടകൾ ഒന്നൊന്നായി പെറുക്കിയെടുക്കുവാനുള്ള  ശ്രമത്തിനിടയിൽഹ്..   മൂക്കുകുത്തി വീണ് വീരചരമം പ്രാപിച്ചാഹ്.. പ്രശസ്ത നടിയും പിന്നണി ഗായികയും ആയിരുന്ന ഹ്.. കലാദർശനയുടെ സുമനസ്സിനു മുമ്പിൽ ഹ്..  ഞങ്ങൾ ഈ ചാരിത്ര്യ സാമൂക്യ നാടകം ടെഡിക്കേറ്റ് ചെയ്യുന്നു..!!!

മൂടുപടം : ആർക്കിടെക്ട് സുജാതൻ
ശബ്ദം : ആമ്പിലീ ദേവി
വെളിച്ചം: ആ‍‍‍ രാ ‍ട്ടു‍ പു ഴ വേ ലാ യു ധ പാ നി യ്ക്കർ
പരസ്യകല : ജ്യോതിർ ഗാ മാ യൻ
വിതരണം: ഈറ്റപ്പള്ളി ട്രെസ് പാസ്സേർസ്
നിർമ്മാണം : പ ര മാ ര   ഹസിയ & ലവേർസ്
കഥ, തിരക്കഥ, സംഭാഷണം, സം‍വിധാനം : ആലു മൂഡ് സിദ്ധാർദ്ധൻ.
രംഗത്ത് : കുഞ്ഞൂഞ്ഞ് അഞ്ചരക്കണ്ടി, കൊലപ്പുള്ളി അപ്പൻ തമ്പുരാൻ, ആടു തോമാ, കടുവാ ചാക്കോ മാസ്റ്റർ, ഡോക്ടർ സണ്ണി ജോസഫ് , മുണ്ടക്കയം ശേഖരൻ, കോട്ടയം ശാന്ത & കോഴിക്കോടു വസന്ത.
[ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിയ്ക്കുന്ന ഈ ബിഗ് ബക്കറ്റ് ചിത്രം നിർമ്മിയ്ക്കുന്നതിനായി നിർമ്മാതാക്കളായ  പരമാര ഹസിയ അൻഡ് ലവേർസ്
ഇതിന്റെ ഷെയറുകൾ പുറത്തു വിട്ടിട്ടുണ്ട്. ഇവിടെ ഓടിയില്ലെൻകിൽ ഇത് അടുത്ത അൻ‌താരാഷ്ട്ര ക്യാൻ ഫെസ്റ്റിവലിൽ  സുവർണ്ണചകോരത്തിന്  ഇട്ടു കൊടുക്കും എന്ന് നിർമ്മാതാക്കൾ ഉറപ്പു തന്നിട്ടുണ്ട്. അതുകൊണ്ട് മുടക്കുമുതൽ നഷ്ടപ്പെട്ടാലും വിഷമിയ്ക്കണ്ട കാര്യമില്ല, ഒരു നല്ല കാര്യത്തിനു വേണ്ടി ആണ്. ]
[ പാട്ടിന്റെ പാലാഴിയുടെ ഷൂട്ടിങ് നടക്കുന്ന തമിൾ നാട്ടിലെ ഹൊഗ്ഗനക്കൽ എന്ന പ്രദേശത്ത് , പാലും  പിന്നെ തിരക്കഥാകൃത്ത് ആലു മൂഡ് സിദ്ധാർദ്ധന് ആവശ്യമായ കുറെ ഡയറികളും കൃത്യമായി എത്തിയ്ക്കുന്നതിലേയ്ക്കായി 5 റ്റെമ്പോ ഡ്രയിവർ മാരുടെ ഒഴിവുണ്ട്. റ്റെമ്പോ മെയിൻറ്റെയിൻ ചെയ്യുന്നതിൽ കുറഞ്ഞത് ആറുമാസത്തെ പ്രവർത്തിപരിചയവും അരച്ചാണിൽ കൂടാത്ത വയർ വണ്ണവും ആണ് ആവശ്യമായ മിനിമം യോഗ്യത. കേരളത്തിലെ വയൽ വരമ്പുകളിൽ ഓട്ടോ ഓടിച്ച് പരിചയമുള്ള വനിതകൾക്ക് മുൻഗണന. ബന്ധപ്പെടേണ്ട വിലാസം : പ്രോഡ്യൂസാറ്…ആല്ലെൻകിൽ അതു വേണ്ട…( ആരുമായി ബന്ധപ്പെടണം എന്ന് സ്വന്തം മ:നസാക്ഷിയോട് ചോദിച്ചിട്ട് വേണ്ടതുപോലെ ചെയ്യുക.)