14.1.12

മകരവിളക്ക് തെളിയിക്കുന്നത് മനുഷ്യർ ആണെങ്കിൽ അയ്യപ്പന്മാരുടെ ആവേശം കുറയുമോ...?

(Sabarimala Makara Jyothi)

നമ്മൾ, മനുഷ്യർക്ക് , കായികാഭ്യാസങ്ങളേക്കാൾ പഥ്യം ഇന്ദ്രജാലവും മഹേന്ദ്രജാലവും ആണോ..?

ഒരിയ്ക്കൽ ഒരു തെരുവോരത്ത്‌ ഒരു നാടോടി സർക്കസ്സ് കമ്പനിയുടെ വക സർക്കസ്സ് അഭ്യാസവും  ഒരു പ്രൊഫഷണൽ  മാജിക്‌ ഷോയും നടക്കുകയുണ്ടായി.
അതീവ കഠിനവും നിരന്തരവുമായ  സാധനയും പരിശീലനവും കൊണ്ട്   സിദ്ധിച്ച അഭ്യാസപ്രകടനങ്ങൾ,  സര്‍ക്കസ്സ്‌ കമ്പനിക്കാർ, ടിക്കറ്റു വയ്ക്കാതെ കാണിച്ചു കൊണ്ടിരുന്നപ്പോൾ,  കൂടുതൽ ആളുകൾ, തൊട്ടടുത്ത ഗ്യാലറിയിലെ മാജിക്‌ ഷോയ്ക്കുള്ള ടിക്കറ്റ്‌ എടുക്കാൻ  പണവുമായി  ക്യൂ നില്‍ക്കുന്നത്  കണ്ടു.
എന്നെ എന്‍റെ കണ്ണും കാതും മറ്റ് ഇന്ദ്രിയങ്ങളും കെട്ടി, കബളിപ്പിയ്ക്കാൻ ഒരു മജീഷ്യൻ തയ്യാറായാൽ,   അതെനിയ്ക്ക്, അത്യധികം ആസ്വാദ്യകരമായി അനുഭവപ്പെടുന്നത് എന്തുകൊണ്ടാണു...?
ഏതായലും, മകരവിളക്ക്, ഒരു വിളക്കല്ലേ...ദീപമല്ലേ...പ്രകാശമല്ലേ...?
അതു തെളിയിക്കുന്നത് മനുഷ്യനാണെൻകിലും, ആരെൻകിലുമൊരാളുടെ മനസ്സിലെ അന്ധകാരം നീക്കാൻ ആ പ്രകാശത്തിനു കഴിയുന്നു എൻകിൽ, എന്തിനു വെറുതെ വിമർശനശരങ്ങളുമായി, അതിന്റെ പിന്നാലെ കൂടണം..?
പിന്നെ,  യുക്തിവാദികളോട് , ഒരു ചോദ്യം. താഴെ കൊടുത്തിരിയ്ക്കുന്ന മൂന്നു ചിത്രങ്ങളിൽ, ആദ്യത്തെ ചിത്രത്തിൽ, നിങ്ങൾക്ക്, പിന്തിരിഞ്ഞു നടക്കുന്ന ഒരു പെൺകുട്ടിയെ കാണാൻ കഴിഞ്ഞോ...? ചിത്രം രണ്ടും മൂന്നും കൂടി കണ്ടു കഴിഞ്ഞിട്ട് പറയൂ...കാണുന്നതെല്ലാം സത്യമാണെന്ന് വിശ്വസിയ്ക്കാൻ കഴിയുമോ...?