14.1.12

മകരവിളക്ക് തെളിയിക്കുന്നത് മനുഷ്യർ ആണെങ്കിൽ അയ്യപ്പന്മാരുടെ ആവേശം കുറയുമോ...?

(Sabarimala Makara Jyothi)

നമ്മൾ, മനുഷ്യർക്ക് , കായികാഭ്യാസങ്ങളേക്കാൾ പഥ്യം ഇന്ദ്രജാലവും മഹേന്ദ്രജാലവും ആണോ..?

ഒരിയ്ക്കൽ ഒരു തെരുവോരത്ത്‌ ഒരു നാടോടി സർക്കസ്സ് കമ്പനിയുടെ വക സർക്കസ്സ് അഭ്യാസവും  ഒരു പ്രൊഫഷണൽ  മാജിക്‌ ഷോയും നടക്കുകയുണ്ടായി.
അതീവ കഠിനവും നിരന്തരവുമായ  സാധനയും പരിശീലനവും കൊണ്ട്   സിദ്ധിച്ച അഭ്യാസപ്രകടനങ്ങൾ,  സര്‍ക്കസ്സ്‌ കമ്പനിക്കാർ, ടിക്കറ്റു വയ്ക്കാതെ കാണിച്ചു കൊണ്ടിരുന്നപ്പോൾ,  കൂടുതൽ ആളുകൾ, തൊട്ടടുത്ത ഗ്യാലറിയിലെ മാജിക്‌ ഷോയ്ക്കുള്ള ടിക്കറ്റ്‌ എടുക്കാൻ  പണവുമായി  ക്യൂ നില്‍ക്കുന്നത്  കണ്ടു.
എന്നെ എന്‍റെ കണ്ണും കാതും മറ്റ് ഇന്ദ്രിയങ്ങളും കെട്ടി, കബളിപ്പിയ്ക്കാൻ ഒരു മജീഷ്യൻ തയ്യാറായാൽ,   അതെനിയ്ക്ക്, അത്യധികം ആസ്വാദ്യകരമായി അനുഭവപ്പെടുന്നത് എന്തുകൊണ്ടാണു...?
ഏതായലും, മകരവിളക്ക്, ഒരു വിളക്കല്ലേ...ദീപമല്ലേ...പ്രകാശമല്ലേ...?
അതു തെളിയിക്കുന്നത് മനുഷ്യനാണെൻകിലും, ആരെൻകിലുമൊരാളുടെ മനസ്സിലെ അന്ധകാരം നീക്കാൻ ആ പ്രകാശത്തിനു കഴിയുന്നു എൻകിൽ, എന്തിനു വെറുതെ വിമർശനശരങ്ങളുമായി, അതിന്റെ പിന്നാലെ കൂടണം..?
പിന്നെ,  യുക്തിവാദികളോട് , ഒരു ചോദ്യം. താഴെ കൊടുത്തിരിയ്ക്കുന്ന മൂന്നു ചിത്രങ്ങളിൽ, ആദ്യത്തെ ചിത്രത്തിൽ, നിങ്ങൾക്ക്, പിന്തിരിഞ്ഞു നടക്കുന്ന ഒരു പെൺകുട്ടിയെ കാണാൻ കഴിഞ്ഞോ...? ചിത്രം രണ്ടും മൂന്നും കൂടി കണ്ടു കഴിഞ്ഞിട്ട് പറയൂ...കാണുന്നതെല്ലാം സത്യമാണെന്ന് വിശ്വസിയ്ക്കാൻ കഴിയുമോ...?

6 comments:

C.K.Samuel said...

യുക്തിവാദിയുടെ ജോയിതി, അവന്‍ കാണുന്ന സകലതിനെയും സംശയിക്കാനുള്ള കരുത്താണ്. എന്നാല്‍ ആ കാഴ്ചയില്‍ നഷ്ടമാകുനത് അവനെ തന്നെ അല്ലെ. സ്വയം അറിയാന്‍ ആ യുക്തി തിരിക്കു; സംശയിക്കുന്ന യുക്തിയെ പോലും സംശയിക്കന്നല്ലെ 'യുക്തിവാദിയായ' ബുദ്ധന്‍ പോലും പറഞ്ഞത് .
ജോയിതി കാണുന്ന വിശ്വാസിക് ലഭിക്കുന്ന കാഴ്ച, ഉള്കാഴ്ച്ചയാണ്. അതില്‍ അവന്‍ അവനെയും സകലതിനെയും ജോയിതിസ്വരൂപമായി കാണുന്നു.

vsjyothikumar said...

ബുദ്ധനും ഞാനും തമ്മിൽ ഈ ഭാഗം വരുമ്പോഴാണ് തെറ്റുന്നത്... :D

vsjyothikumar said...

Just kidding...:)
I agree with your comment, C.K.S. Thank you.

സതീഷ്‌ കുമാര്‍. എസ്‌ said...

നമ്മൾ, മനുഷ്യർക്ക് , കായികാഭ്യാസങ്ങളേക്കാൾ പഥ്യം ഇന്ദ്രജാലവും മഹേന്ദ്രജാലവും ആണോ..?

ഈ ചോദ്യം എന്നിലുണ്ടാക്കുന്ന ഉത്തരം അതെ എന്നാണ് കാരണം മനുഷ്യന്റെ അന്വേഷണങ്ങളുടെ വഴി ശരീരത്തില്‍ മാത്രം ഒതുങ്ങുന്നില വിശപ്പും ..പാര്‍പ്പിടവും മാത്രമായിരുന്നില്ല മനുഷ്യന്റെ പ്രശ്നം ചിലപ്പോ ഇന്ദ്രിയവും ചിലപ്പോ അതീന്ദ്രിയവുമാകം ...

മനസായിരുന്നു എന്നും മനുഷ്യനെ അതിശയിപ്പിച്ചത് ..മനസിന്റെ ശാന്തിയായിരുന്നു ഞാനവൃധന്മാര്‍ പോലുമാന്വേഷിച്ചത്

കാഴ്ചകള്‍ എല്ലാം ശര്യകനംന്നില്ല ..കാണാത്ത കാഴ്ചകള്‍ ഒരു സങ്കല്പമല്ല എന്നതും ഒരു തിരിച്ചറിവാണ് ...

പിന്നെ ഓരോ തിരി നാളവും കൊളുത്തുമ്പോള്‍ ഓരോ ജീവനെ അറിവിനെ ആണ് നാം..തിരി തെളിയിക്കുന്നത്

ജ്യോതിസുകള്‍ എന്നും ഭാരതീയ ചിന്തകളുടെ പ്രകാശത്തിന്റെ ഭാഗമായിരുന്നു

പിന്നെ മകര വിളക്ക് എന്ന സങ്കല്പത്തെ തെട്ടിധരിപികാതെ സര്‍ക്കാരിനു വരുമാനം ഉണ്ടാകാന്‍ മാത്രമായി ഉള്ള ചില കപടതകള്‍ ഒഴിച്ചാല്‍

അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ മനസിലാക്കാന്‍ കാഴ്ഞ്ഞാല്‍ നന്ന്..

തത്വമാസിയുടെ അര്‍ഥം പോലും അറിയാതെ മല കയറുന്നവരെ പോലെ ജ്യോതിസുകളുടെ അര്‍ഥം അറിഞ്ഞു തിരി തെളിയുക്കുന്ന കാലം

ഉണ്ടാകും എന്ന പ്രാര്‍തനയോടെ

സ്വാമി ശരണം

vsjyothikumar said...

സ്വാമി ശരണം. നന്ദി സതീഷ്.

Adwin Kris said...

good one, jothi.