17.1.12

കയ്യെത്തും ദൂരത്ത്...ഭാഗം 29 ( In a Reachable Distance..Part 29 )


(കുഞ്ഞില്ലത്ത് ഭാരതീയ) 

നേരം പരപരാ വെളുക്കുന്നതിനുമുമ്പ് എഴുന്നേറ്റ് അടിച്ചുവാരി, തേച്ചുമിഴക്കി, കുറച്ചു ക്യാപ്സിക്കവും കാബേജും ക്യാരറ്റും വെട്ടിയരിഞ്ഞു വേവിച്ച്, അതിൽ കുറച്ച് മാഗ്ഗി നൂഡിത്സും ചേർത്ത് തിളപ്പിച്ച്, ഒരു ബ്രേക്ക് ഫാസ്റ്റുണ്ടാക്കി. കുളിയും പല്ലുതേപ്പും കഴിച്ചെന്നു വരുത്തി. തല തുവർത്തിക്കൊണ്ടു തന്നെ ജാമ്മുവാന്റെ കാലത്തു വാങ്ങിയ എന്റെ ഡെസ്ക് ടോപ്പ് കമ്പ്യൂട്ടർ ബൂട്ടിങ്ങിനിട്ടിട്ട് ഭാര്യയേയും മോനേയും വിളിച്ചെഴുന്നേപ്പിച്ച് മരുന്നും കൊടുത്തു. തലേന്നു രാത്രിയിൽ സപ്പോസിറ്റർ വച്ചിരുന്നതുകൊണ്ട്, മോന് റ്റെമ്പറേച്ചർ അല്പം കുറവുണ്ട്. അത്രയും ആശ്വാസം. അമ്മയും മോനും കമ്പിളിപ്പുതപ്പിലേയ്ക്കു മടങ്ങിയപ്പോൾ ഞാൻ വാച്ചിൽ നോക്കി. 6 മണി. ബൂട്ടിങ് ഏതാണ്ട് കഴിയാറായിരിയ്ക്കുന്നു. ലോഡിങ് നോഡ് ആന്റി വൈറസ്സ് .കീ മാൻ കീ ബോർഡ്ഗൂഗിൾ ഐ എം ഇകഴിഞ്ഞു. ഇനി ഗൂഗിൾ ക്രോമിൽ ക്ലിക്കു ചെയ്തിട്ട്, ഒരു കട്ടൻ കാപ്പിയുണ്ടാക്കി വരുമ്പോഴേയ്ക്കും സാധനം റെഡി ആയിരിയ്ക്കും. ഞാൻ എന്റെ ആദ്യത്തെ കപ്പു കാപ്പിയുമായി ഡെസ്ക്ടോപ്പിനു മുന്നിൽ ഇരുന്നു. മുഖപുസ്തകം തുറന്ന്, തലേന്ന് കിട്ടിയ ലൈക്കുകളും കമന്റുകളും എണ്ണിത്തിട്ടപ്പെടുത്തി. കഴിഞ്ഞ ഏതാനും ദിവസ്സങ്ങളായി, തരക്കേടില്ലാതെ പോകുന്നുണ്ട്. എന്റെകളിയിൽ അല്പം കാര്യംഎന്ന ലൈൻ , ക്ലച്ചുപിടിയ്ക്കുന്നുണ്ട്. ദിവസ്സം ഒരു പത്തുമുപ്പത് ലൈക്കുവച്ചു കിട്ടിയാൽ എന്താ കയ്ക്കുമോ? കാര്യം ഫേസ്ബുക്കിൽ എനിയ്ക്ക്, പത്തുനാലായിരത്തിൽ ചില്ല്വാനം ഫ്രണ്ട്സ് ഉണ്ടെകിലും പോസ്റ്റുകൾ കണ്ടെന്നു വയ്ക്കുന്നവർ, കൂടിവന്നാൽ ഒരു അമ്പതുപേർ കാണും. എന്നെ പൊക്കിപ്പറയുകയും
ആവശ്യമെൻകിൽ സഭ്യമായ ഭാഷയിൽ താഴ്ത്തിപ്പറയുകയും ചെയ്യുന്ന ഒരു 45 പേരെ ഞാൻ ക്ലോസ് ഫ്രണ്ട് ലിസ്റ്റിൽ ചേർത്തു വച്ചിട്ടുണ്ട്. ആരും തിരിഞ്ഞുനോക്കാനില്ലാതെ കിടക്കുമ്പോൾ ഒരിറ്റ് ലൈക്കോ, ഒരു തരി കമന്റോ തരാൻ ഇവരൊക്കെയേ കാണൂ എന്നും എനിയ്ക്ക് നന്നായി അറിയാം. എൻകിലും ഇത്ര മനോഹരമായി കഥകളും കവിതകളും നോവലുകളും ലേഘനങ്ങളും നിരൂപണങ്ങളും എഴുതാൻ കഴിവുള്ള എന്റെ കൈകൾ, ഇങ്ങനെ ക്ലീനിംഗ് മോബും ലക്സ് ഡിറ്റർജന്റും ഉജാലയും മറ്റുമായി നിരന്തരം കോണ്ടാക്ടിൽ വന്നതുമൂലം ചൊറി പിടിച്ച്, ഏതാണ്ട്, പഴുക്കാറായി ഇരിയ്ക്കുന്ന കാര്യം, തെല്ലു ദു:ഖത്തോടെ ഓർമ്മിച്ച്, അലക്ഷ്യമായി, ഒരു നെടുവീർപ്പിട്ടു.
മുഖപുസ്തകം തുറന്നപ്പോള്‍ കണ്ട എല്ലാ ഗുഡ്മോറ്ണിങ്ങുകള്‍ക്കും മറുഗുഡ്മോറ്ണിങ് കൊടുത്തിട്ട്, കാമ്പുള്ള എന്തെങ്കിലും സാധനം, നല്ല ബാനറ് വാല്യൂ ഉള്ള ആരെങ്കിലും ഏഴുതിയിട്ടിട്ടുണ്ടെങ്കില്‍ എടുത്ത് ഷെയറു ചെയ്യാം എന്നു വച്ച്. തപ്പി തപ്പി, ഒടുവില്‍, മലയാളത്തിലെ പ്രമുഖ തിരക്കഥാ കൃത്തും സം‌വിധായകനും നോവലിസ്റ്റും, മനുഷ്യസ്നേഹിയും മാത്രമല്ല, മേലേപ്പറമ്പിലെ ആണ്‍ വീടു പോലെയുള്ള സൂപ്പറ് ഡ്യൂപ്പറ് സിനിമകളുടെ തിരക്കഥ എഴുതാന്‍ തക്ക നറ്മ്മബോധവും സാഹിത്യാഭിരുചിയും ഉള്ള ശ്രീ രഘുനാഥ് പലേരി സാറ് എഴുതി പോസ്റ്റ് ചെയ്തിരിയ്ക്കുന്ന മനോഹരമായ ഒരു കുഞ്ഞു നോട്ടു കണ്ടു. വാല്‍മീകിയും വ്യാസനും ഒക്കെ ലക്ഷക്കണക്കിനു പേജുകള്‍ ഉപയോഗിച്ച് എഴുതിവച്ച ഒരു വലിയ തത്വശാസ്ത്രം അദ്ദേഹം വളരെ ലളിതമായി ഒരു പത്തുപന്ത്രണ്ടു വരികളിലായി എഴുതി വച്ചിരിയ്ക്കുന്നു. ഇതു വായിച്ച്, ദു:ഖഭരിതമായിരുന്ന എന്‍റെ ഹൃദയം ആഹ്ലാദിച്ചു. ഈ ആഹ്ലാദം മറ്റുള്ളവറ്ക്കും കൂടി പങ്കുവയ്ക്കുന്നതിനും ((((((: പിന്നെഅതു പറയണോഅല്ലെങ്കില്‍ പറഞ്ഞേക്കാംഅദ്ദേഹത്തിന്‍റെ ചെലവില്‍ ആളാകുന്നതിനും..:)))))) ഞാന്‍ ആ പോസ്റ്റ്, പബ്ലിക് ഷെയറ് ചെയ്തു.
ആവേശം കൊണ്ട് ഒരു ഇന്‍ട്രോഡക്ഷന്‍ വേണ്ടി, ആ പോസ്റ്റില്‍ ശ്രീ. രഘുനാഥ് സാറ് എഴുതിയതില്‍ വച്ച്, ഏറ്റവും കാവ്യാല്‍മകം എന്ന് എനിയ്ക്കു തോന്നിയ രണ്ടുവരികള്‍ കോപ്പി പേസ്റ്റ് ചെയ്ത്, ഒപ്പം, എന്‍റെ വക ഒന്നു രണ്ടു വരികളും കൂടി എഴുതിയിട്ടു.
എന്‍റെ കഷ്ടകാലത്തിന്‍, കോപ്പി ചെയ്ത വരികള്‍ ഇന്‍വേറ്ട്ടഡ് കോമാസ്സില്‍ കയറ്റാന്‍ വിട്ടുപോയി.
ഇതു കണ്ടതും, കലി മൂത്ത സുദീപ് എന്‍ ക്രിഷ്ണപിള്ള വന്ന് ശരിയ്ക്ക് ഒരു പണി തന്നിട്ടുപോയി.
ഒരിയ്ക്കലും നേരിട്ടു കണ്ടിട്ടു കൂടി ഇല്ലാത്ത കുഞ്ഞില്ലത്ത് തീയനും എനിയ്ക്ക് എതിരാണ്. ഇവരു രണ്ടുപേരും ഒരുകാലത്തും എന്നെ ഫേസ് ബുക്കിൽ വളരാന്‍ സമ്മതിയ്ക്കുമെന്ന് തോന്നുന്നില്ല.
ദൈവത്തിന്‍റെ ഓരോരോ കളികള്‍!
(തുടരും.)