2.9.14

ഓണപ്പുടവ [കവിത]












ഓണമാണിന്ന്, പൊന്നും ചിങ്ങത്തിന്റുത്രാടമാ-
ണോമനേ, ജന്മാന്തരപ്പുണ്യമായ്ക്കരുതാം ഞാൻ .
ഇന്ന് നീ വാങ്ങിത്തന്ന കയ്യാമം ധരിച്ചു ഞാൻ
കന്ന്യകേ , കിനാക്കളെ കൈകൊണ്ടു ഞെരിച്ചീടാം

കണ്ണാന്തളിപ്പൂക്കൾ; കണ്ണീരും കയ്യുമായി
കാതങ്ങൾ താണ്ടി വന്നി-ന്നെന്നേ  തിരയുമ്പോൾ,
കൈലാസഹിമാലയ സാനുവിൽ നിന്നു നീയും
കൈനീട്ടി  വിളിയ്ക്കുന്നു, കാമിനീ വന്നോട്ടെ ഞാൻ!

ഓണമാണിന്ന്, പൊന്നും ചിങ്ങത്തിന്റുത്രാടമാ-
ണോമനേ, ജന്മാന്തരപ്പുണ്യമായ്ക്കരുതാം ഞാൻ
ഈ ഓണപ്പുടവയ്ക്ക് പകരം തരാം, നിന്റെ
അധരത്തിലരുമയായ് ഒരു ചുംബനം,പൊന്നേ

ഒരുമിച്ചു ശയ്യാതല്പമൊരുക്കേണം, നീയിന്നെന്റെ
വിരിമാറിൽ മുത്തമിട്ട് , രക്തത്തെ കുടിയ്ക്കേണം.
ശമിയ്ക്കട്ടെ ദാഹം, നിന്റെ സ്വന്തമാണെന്നും പൊന്നേ
ശയ്യകൾ നടുങ്ങട്ടേ  താണ്ഡവം തുടങ്ങട്ടെ !
******************************************
ഓണമാണിന്ന്, പൊന്നും ചിങ്ങത്തിന്റുത്രാടമാ-
ണോമനേ, ജന്മാന്തരപ്പുണ്യമായ്ക്കരുതാം ഞാൻ
ഇന്ന് നീ വാങ്ങിത്തന്ന കാവിപ്പുതപ്പിനുള്ളിൽ
കന്ന്യകേ , കിനാക്കളെ പുതപ്പിച്ചു കിടത്തീടാം

കണ്ണാന്തളിപ്പൂക്കൾ കണ്ണീരും കയ്യുമായി
കാതങ്ങൾ താണ്ടി വന്നിന്നെന്നെ തിരയുമ്പോൾ,
കൈലാസഹിമാലയ സാനുവിൽ നിന്നു നീയും
കൈനീട്ടി  വിളിയ്ക്കുന്നു, കാമിനീ വന്നോട്ടെ ഞാൻ!

1 comment: