9.3.12

കയ്യെത്തും ദൂരത്ത്...ഭാഗം 28 ( In a Reachable Distance...Part 28 )

( ഭൈരവന്‍ മാധവ്‌  )
എനിയ്ക്ക് തല ചുറ്റുന്നതുപോലെ തോന്നി.പഹയത്തി രാസായുധം പ്രയോഗിച്ചത് ഒരു ശീല്‍ക്കാര ശബ്ദത്തിന്‍റെ അകമ്പടിയോടുകൂടി ആയിരുന്നു. ഭ്യൂം എന്ന വേഗത്തിൽ പാഞ്ഞുപോയ ആ പ്യൂഷോട്ടിന്റെ റിഥം കണ്ട്രോൾ ചെയ്യാൻ അവൾ ആവതു പണിപ്പെടുന്നുണ്ടായിരുന്നു. ആ സമയത്ത്, ആ മുഖത്തു മിന്നിമറഞ്ഞ ഭാവഹാവാദികളിൽ നിന്നും ഞാൻ മനസ്സിലാക്കിയതാണെ. വല്ലത്തൊരു ദുർഗന്ധം അവിടെ നിറഞ്ഞു. അന്നു രാവിലെയാണ് എന്റെ കഷ്ടകാലത്തിനു അൽ മാന്നാർ ഹോസ്പിറ്റലിലെ ആയുർവേദ,കവിതാ ഡോക്ടർ, തന്ന ക്ഷീരബല വലിച്ച് എന്റെ മൂക്കടപ്പ് മാറ്റിയത് എന്ന ഒറ്റ കാരണം കൊണ്ട്,ഈ വാസന ഏറ്റവും കൂടുതൽ ആക്രമിച്ചതു എന്റെ നാസാരന്ധ്രങ്ങളെ ആയിരുന്നു.
അവിടെനിന്നു രക്ഷപ്പെടുന്നതിനുവേണ്ടി ഞാൻ ഇലയ്ക്കും മുള്ളിനും കേടുവരാത്ത രീതിയിൽ ചോദിച്ചു:
മാധവിക്കുട്ടീ..ഈ ഫ്ലോറിൽ ടോയിലെറ്റ്  ഉണ്ടാവുമോ....?”
ടോയിലറ്റു കാണിച്ചുതരുകയോ, അല്ല്ലെൻകിൽ സ്വയം റ്റോയിലറ്റിൽ പോയി ഈ ചീമുട്ടയുടെ ഗന്ധമുള്ള ഗ്യാസ്  ക്ലോസറ്റിൽ നിറച്ചു ഫ്ലഷ് ചെയ്യുകയോ ചെയ്യുന്നതിനുപകരം അവൾ പറഞ്ഞത് എന്താണെന്നറിയാമോ...?
“ഞാൻ എത്ര തവണ പറഞിട്ടുണ്ട് ജ്യോതീ, എന്നെ മാധവിക്കുട്ടി എന്നു വിളിയ്ക്കരുത് എന്നു. മാധവിക്കുട്ടി എന്നു വിളിയ്ക്കണം എന്നു തോന്നുമ്പോൾ, തെന്റെ ഹൈറേഞ്ചിലുള്ള വല്ല്യമാമന്റെ ആ പല്ലുപൊങ്ങിയ ഭാര്യയില്ലേ,അവരെ പോയി വിളിച്ചോണം...മാധവിക്കുട്ടിയാണു പോലും.എനിയ്ക്കു അത്രയ്ക്കു പ്രായവും ആയിട്ടില്ല, എന്റെപ്പൻ ഇട്ട നല്ല സുന്ദരമായ ഒരു പേരും എനിയ്ക്കുണ്ട്.“
കാര്യം ശരിയാണ്.അവളുടെ അപ്പൻ പരവൻ മാധവന്‍ , ക്ഷമിയ്ക്കണം ഭൈരവൻ മാധവ്‌  എന്നേ അദ്ദേഹത്തെ വിളിയ്ക്കാവൂ,അവൾക്കിട്ട സുന്ദരമായ പേര്, സന്ധ്യ എന്നായിരുന്നു. പരവൻ മാധവന്‍റെ മോളാണെടീ മോളീ നീ എന്നു അവളെ നിരന്തരം ഓർമ്മപ്പെടുത്താൻ, ഞാൻ കണ്ടുപിടിച്ച ഒരു ഉപായമായിരുന്നു, ഈ മാധവിക്കുട്ടി എന്ന ചെല്ലപ്പേര്. ഞങ്ങളുടെ വീടിനും പറമ്പിനും മുകളിൽ ഒരു വലിയ കോളനി ഉണ്ടായിരുന്നു. തെങ്ങുകയറ്റം ആയിരുന്നു അവരുടെ കുലത്തൊഴിൽ. ഇ എം എസ്സിനു മുദ്രാവാക്യം വിളിച്ചു വിളിച്ച് അവർ പിൽക്കാലത്ത് വലിയ പരിഷ്കാരികൾ ആയി മാറി. ഇന്നിപ്പോൾ സന്ധ്യയുടെ മൂന്നാറിലുള്ള മുറുക്കാൻകടയിൽ ഇളനീർ ഇട്ട്, വെട്ടിക്കൊടുക്കുന്നതിനും മറ്റുമായി നിർത്തിയിരിയ്ക്കുന്നത്, പണ്ട് പേഷ്കാരായിരുന്ന വിശ്വനാധൻ നായരുടെ കൊച്ചുമകൾ ലതാകുമാരിയെ ആണ്. ലതാകുമാരി ത്രിശൂർ കാർഷിക സർവ്വകാലാശാലയിൽ നിന്നു തെങ്ങുകയറ്റയന്ത്രം ഉപ്യോഗിച്ചു തെങ്ങുകയറാനും കരിയ്ക്കുവെട്ടാനും ഉള്ള ബിരുദാനന്ദര ബിരുദം നേടി മണ്ടെലി രോഗം ബാധിച്ച തെങ്ങുകളിൽ നോക്കി നെടുവീർപ്പിട്ടുകോണ്ട് ഒരു ദിവസം കൊച്ചുതോട്ടിൽ നിന്നു കഷ്ടിച്ച് ഒരു ഒറ്റമുണ്ടുമാത്രം ഉടുത്തുകൊണ്ട് കുളിയ്ക്കുന്ന നേരത്തിൻകലാണ്, അവളുടെ ശരീരത്തിലെ പോഷകാഹാരക്കുറവ്, ഭൈരവൻ മാധവിന്റെ ശ്രദ്ധയിൽ പെട്ടത്. അപ്പോള്‍ തന്നെ കുളിക്കടവില്‍ ചെന്ന് മാധവ്‌ അവളോടു ചോദിച്ചു: “ലതക്കുഞ്ഞേ...കുഞ്ഞിനെ ഞാന്‍ മൂന്നാലു ദിവസ്സമായി ശ്രദ്ധിയ്ക്കുന്നു. ഒന്നിനൊന്നു ക്ഷീണിച്ചു വരുന്നതല്ലാതെ, ഒരു മേല്‍ ഗതി കാണുന്നില്ലല്ലോ...”
“ഫാ...അസത്തെ. കുളിക്കടവില്‍ വന്നാണോ നീ ഗതിവിഗതികള്‍ ശ്രദ്ധിയ്ക്കുന്നത്. എന്‍റെ മേല്ഗതിയും കീഴ്ഗതിയും ഒക്കെ ശ്രദ്ധിയ്ക്കാന്‍ വേറെ ചുണയുള്ള ആണുങ്ങള് നാട്ടില്‍ ഉണ്ട്. എന്‍റെ ആങ്ങളമാരാരെന്കിലും ഇത് കണ്ടാല്‍ നിന്‍റെ @#*&# ചെത്തി പട്ടിക്കിട്ടുകൊടുക്കും. മൈന്‍ഡിറ്റ്‌.”
ആക്ച്വലി, ഒരു തെറ്റിദ്ധാരണയുടെ പുറത്താണ്, ലതാകുമാരി ഇങ്ങനെ ആട്ടിയത്. കുമാരി കരുതിയത്‌, തന്റെ ശുഷ്കമായ മുലകള്‍ രണ്ടും ഒരു സപ്പോര്‍ട്ടില്ലാത്ത രീതിയില്‍ തൂങ്ങിക്കിടക്കുന്നത് കണ്ടിട്ടാണ് മാധവ്‌, മേല്ഗതി ഇല്ല എന്ന് പറഞ്ഞത് എന്നായിരിയ്ക്കും. വല്ലാതെ തെറ്റിദ്ധരിച്ചു അവള്‍. മാധവ്‌ പിന്നീട് നയത്തില്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയപ്പോള്‍, ലതാകുമാരി അല്‍പം തണുത്തു ചാര്‍ജ്ജായി. പിന്നെ അവിടെ നടന്നത് ഒന്നും പറയുന്നില്ല. ഡി.സി ബുക്സിലെ ശ്രീകുമാർ സാർ ഈ നോവല്‍ റിജക്ടു ചെയ്യുകയാണെങ്കിൽ, ഞാന്‍ ആ അദ്ധ്യായവും കൂടി എഴുതിച്ചേര്‍ത്ത്, ഇത് പുരോഗമന കലാ സാഹിത്യ സംഘത്തിൽ  കൊടുക്കും, പബ്ലീഷ് ചെയ്യാന്‍.അല്ല പിന്നെ.!
ഏതായാലും, അന്ന് വൈകിട്ട് തന്നെ മാധവ്‌ മോളുമായി ഫോണില്‍ ബന്ധപ്പെട്ട്, ലതാകുമാരിയ്ക്ക് മൂന്നാറിലെ കടയില്‍ ജോലി ശരിയാക്കി. ഇളനീരിന്റെ പണിയും പിന്നെ മന്മഥന്‍ ചേട്ടന്‍റെ അല്ലറചില്ലറ പണികളും.  കഴിഞ്ഞു. ഭാരിച്ച ജോലികളോ വേലകളോ ഇല്ല. വൈകുന്നേരം കടയടയ്ക്കുംപോള്‍ ഒരു ഇരുന്നൂറിന്റെ പിടയ്ക്കുന്ന നോട്ട്, കയ്യിൽ കിടക്കും.
സന്ധ്യയുടെ ഈ വെടിമരുന്നു പ്രയോഗത്തിലൂടെ സത്യത്തില്‍ ഞാന്‍ തളര്‍ന്നു വീഴുന്നതിനുപകരം ഉണര്‍ന്ന്, ഉഷാറാവുകയാണ് ഉണ്ടായത്. ഓര്‍മ്മയില്‍ പൊടിപിടിച്ചുകിടന്നിരുന്ന ഈ ഓര്‍മ്മകളെല്ലാം ഒരു നിമിഷം കൊണ്ടു സട കുടഞ്ഞെണീറ്റു.
പരവന്‍ മാധവനും ഞാനും തമ്മിലുള്ള ശത്രുത എനിയ്ക്ക് പത്തുവയസ്സുള്ളപ്പോൾ തുടങ്ങിയതാണ്. അതിനാസ്പദമായ സംഭവം, പ്രിയമോള് കുളിയ്ക്കുന്നിടത്ത് ഒളിഞ്ഞു നോക്കാന്‍ പോയതിനെ തുടര്‍ന്നുണ്ടായ ഒരു ക്ലാഷ് ആണ്.  മഞ്ഞപ്പള്ളിലെ ചെറിയാന്‍  മാപ്ലയുടെ  ഭാര്യ മീനാക്ഷിയുടെ ഇളയമകൾ പ്രിയ അന്ന് ചിറക്കടവ് സെയിന്റ് ജോസഫ് സ്കൂളിലെ അഞ്ചാം ക്ലാസ്സ്‌ വിദ്യാർധിനി ആയിരുന്നു.

(തുടരും)


2 comments:

മുജീബ്ഖ്വാദിരി said...

കൊള്ളാട്ടോ. വായിക്കാന്‍.

Jyothikumar Cheruvally said...

മതി ചേട്ടായീ...വായിച്ചാ മാത്രം മതി.