6.12.11

പെണ്ണു കൊള്ളാം, പക്ഷെ ശാലീനയാണ് ( She is Good but Shy n Modest)


കഴിഞ്ഞ ദിവസ്സം ടി.വി ചാനലുകൾ സർഫു ചെയ്തുകൊണ്ടിരുന്നപ്പോഴാണ് ആ പരസ്യം ശ്രദ്ധയിൽ പെട്ടത്.
“ഒരിടത്തൊരു പെണ്ണുണ്ടായിരുന്നുകുയിൽ പോലെ ശബ്ദം, പക്ഷെ മാൻ പോലെ ശാലീനത.”
പരസ്യം മുഴുവൻ കണ്ടു കഴിയുമ്പോൾ ഒരു കാര്യം മനസ്സിലാകും. ഇവളുടെ ശാലീനതയ്ക്ക് കാരണം അവളുടെ കറുപ്പുനിറം ആയിരുന്നു. ഒടുവിൽ, വിവൽ ഫെയർനെസ്സ് ക്രീം വാങ്ങി മുഖത്തും ദേഹത്തുമൊക്കെ പുരട്ടി, വെളുത്ത് സുന്ദരിയായിക്കഴിയുമ്പോൾ ഈ ശാലീനത പമ്പ കടക്കുന്നു. അഞ്ചാറു ദിവസ്സം കൊണ്ട്,  ധാരാളം കാമുകന്മാരും ആരാധകരുമുള്ള ഒരു പരിഷ്കാരിയായി മാറുന്നു അവൾ. 5 രൂപ കൊടുത്താൽ 9 ഗ്രാം തൂക്കമുള്ള ഒരു സാച്ചറ്റ് കിട്ടും. ഫെയർ ആൻ ലവ് ലിയേക്കാൾ എന്തുകൊണ്ടും ലാഭകരം.
ഐ റ്റി സി യുടെ പുതിയ സംരംഭമായ വിവൽ, പുകയും കരിയും ഏറ്റ് കറുത്തു കരുവാളിച്ചു പോയ നമ്മുടെ പെൺകുട്ടികളെ വെളുപ്പിച്ചെടുക്കുന്നതിൽ എനിയ്ക്ക് ഒരു പരാതിയും ഇല്ല. പക്ഷെ, ശാലീനയാകുന്നത് ഒരു കുറ്റമാണെന്ന് പറഞ്ഞുകളഞ്ഞത്, അല്പം കടന്നുപോയി. ഈ പരസ്യത്തിന്റെ ഹിന്ദി വേർഷനും മലയാളം വേർഷനും മാറി മാറി കണ്ടാൽ, മലയാളീകരിച്ച തർജ്ജമന്റെ കയ്യിൽ നിന്നു വന്ന ഒരു കയ്യബദ്ധം ആണ് ഇതെന്ന് മനസ്സിലാകും.
അതവിടെ നിൽക്കട്ടെ. ഞാൻ ഇന്നലെ എത്തിനോക്കാൻ പോയത് ഐ. റ്റി . സി. എന്ന വ്യവസായ നകുലന്റെ കൽക്കത്തയിലേയ്ക്കാണ്.
നമുക്ക് ആവശ്യത്തിന് സിസ്സർ ഫിൽറ്ററും ഗോൾഡ് ഫ്ളേയ്ക്കും വിൽസും നിർമ്മിച്ചു , ന്യായമായ വിലയ്ക്ക്, പെട്ടിക്കടകൾ മുതൽ ആമസോൺ ഡോട്ട് കോമിൽ വരെ കൊണ്ടൂവന്ന്  മുടക്കമില്ലാതെ തന്നുകൊണ്ടിരിയ്ക്കുന്ന ഇൻഡ്യൻ റ്റുബാക്കോ കോർപ്പറേഷ്യൻ എന്ന റേഷ്യൻ കടക്കാരാണ് ഒടുവിൽ സൌന്ദര്യ വിപണിയിലേയ്ക്ക് കടന്നു വരുന്നത്.
1786-)0  ആണ്ട്, ആഗസ്റ്റ് മാസം പതിനഞ്ചാം തീയതിയോ മറ്റോ ആണെന്ന് തോന്നുന്നു, ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ എന്ന പ്രദേശത്ത് രൂപം കൊണ്ട  W.D & H.O Wills എന്ന സ്ഥാപനത്തിൽ നിന്നാണ് പിൽക്കാലത്ത്  Imperial Tobacco എന്ന പുകയിലക്കമ്പനിയും അതിനു ശേഷം കൊൽക്കത്ത കേന്ദ്രമായി പ്രവർത്തിയ്ക്കുന്ന, ഭാരതീയരുടെ സ്വന്തം ITC യും പിറന്നത്. എകദേശം 7 ബില്ല്യൺ യു.എസ് ഡോളർ റ്റേൺ ഓവർ ഉള്ള ഈ സ്ഥാപനത്തേക്കുറിച്ച്  വിക്കി പറഞ്ഞിരിയ്ക്കുന്നത് നോക്കൂ.
“The company is currently headed by Yogesh Chander Deveshwar. It employs over 26,000  people at more than 60 locations across India and is listed on Forbes 2000. ITC Limited completed 100 years on 24 August 2010.
ITC has a diversified presence in Cigarettes, Hotels, Paperboards & Specialty Papers, Packaging, Agri-Business, Packaged Foods & Confectionery, Information Technology, Branded Apparel, Personal Care, Stationery, Safety Matches and other FMCG products. While ITC is an outstanding market leader in its traditional businesses of Cigarettes, Hotels, Paperboards, Packaging and Agri-Exports, it is rapidly gaining market share even in its nascent businesses of Packaged Foods & Confectionery, Branded Apparel, Personal Care and Stationery.“
ഇനി, ജ്യോതിർഗമയന്റെ ശംശയം എന്താണെന്ന് പറയാം. ലെവനൊക്കെ ഇങ്ങനെ നമ്മളെ വലിപ്പിച്ചും വെളുപ്പിച്ചും കോടികൾ സമ്പാദിയ്ക്കാൻ ആരാണ് ലൈസൻസ് കൊടുത്തത്. എന്റെ മതത്തിൽ (യണി, യഭിപ്രായം),  നമ്മുടെ രണധീരന്മാരായ കുറെ ചുണക്കുട്ടികളെ വിട്ട് ഇത്തരം സ്ഥാപനങ്ങൾ തല്ലിത്തകർക്കണം. അല്ലെൻകിൽ, കുറഞ്ഞ പക്ഷം, എങ്ങനെയാണ് ഇങ്ങനെ ഒടുക്കത്തെ കാശുണ്ടാക്കുന്ന കമ്പനികൾ ഉണ്ടാക്കി  ഉണ്ണാക്കന്മാർക്കിടയിൽ മാർക്കറ്റിംഗ് ചെയ്യുന്നതെന്ന്, മ്മക്കും കൂടി പറഞ്ഞു തരണം, യേത്??? 

6 comments:

SHAHANA said...

നമ്മള്‍ പോട്ടന്മാരായതിനു പാവം കമ്പനി എന്ത് പിഴച്ചു? നമ്മുടെ തൊടിയിലെ ഓരോ ഇലയും ഔഷദ സമ്പത്താണ്. അതൊക്കെ ആര്‍ക്കറിയാം എന്ന് ചോദിച്ചാല്‍ വന്‍കിട കുത്തകകള്‍ക്ക് അറിയാം അവര് നമ്മുടെ മത്തനും, കുമ്പളവും ഒക്കെ വിറ്റ് ഇത് പോലെ കാശാക്കുന്നു. നമ്മള്‍ അതൊക്കെ വാങ്ങി മത്തനെ കാണുന്നത് പോലും അലെര്‍ജി എന്ന് പറഞ്ഞു കളയുന്നു. നമ്മുടെ വീട്ടിലെ സ്വര്‍ണം കളഞ്ഞിട്ടു ആരാന്‍റെ പറമ്പിലെ ചെമ്പ് തിരഞ്ഞു പോയാ ഇങ്ങിനിരിക്കും....:)

V.S. Jyothikumar said...

കറക്റ്റ്..100%

ഷാജു അത്താണിക്കല്‍ said...

പണ്ട് ഒക്കെ ആക്ച്വല്‍ മാര്‍കറ്റിങ്ങ് അത ഡയറക്ട് മാര്‍കറ്റിങ്ങ് ആയിരുന്നു
പക്ഷെ ഇന്ന് ഈ Virtual reality മീഡിയകളിലൂടെ ഇന്‍സ്പൈര്‍ ചൈത്, ആധുനിക ജനതയെ തെറ്റുദരിപ്പിച്ച് മാര്‍കറ്റ് ചെയ്യുന്ന ഒരു വന്‍ വഞ്ചനായാണ്‍ ഇതെല്ലാം, പക്ഷെ നാം ഇന്ന് ഇതിനെ കുറിച്ച് ചിന്തികുന്നേ ഇല്ലാ, കാരണാം! "നമുക്ക് സമയം ചാലനുകളില്‍ നിന്ന് ചാനലുകളിലേകും, നെറ്റ് ലിങ്കുകളില്‍ നിന്നും ലിങ്കുകളിലേകും" സഞ്ചരിക്കാന്‍ മാത്രം!!!!!!!!

V.S. Jyothikumar said...

True..50%

Arif Zain said...

പുകവലിക്കെതിരെ നിരന്തരം ക്യാംപെയ്ന്‍ നടത്തിയതും നിങ്ങള്‍ തന്നെ. അങ്ങനെ ആളുകള്‍ പുക കുടി നിര്‍ത്തി സിഗരറ്റ്‌ കമ്പനി നഷ്ടത്തിലേക്ക്‌ മൂക്ക് കുത്തിയപ്പോള്‍ തറയില്‍ പതിച്ച് മൂക്ക് ചിതറാതിരിക്കാനായി ഒരതിജീവന തന്ത്രം പയറ്റിപ്പോള്‍ അതിനും കുറ്റം. ദിനേശ്‌ ബീഡി ദിനേശ്‌ അച്ചാറുകള്‍ തുടങ്ങിയത് പോലെ, ഇക്കമ്പനീ ഉല്‍പ്പാദിപ്പിച്ച സിഗരറ്റ് കളുടെ പുക തട്ടി കരുവാളിച്ചു പോയ പെണ്‍കുട്ടികളെ വെളുപ്പിച്ചെടുക്കാന്‍ ഒരു പ്രായശ്ചിത്തം എന്ന നിലയില്‍ പുതിയ ഉല്‍പന്നം വിപണിയിലെത്തിച്ചതിനു ഇക്കോലത്തില്‍ പോസ്റ്റ്‌ എഴുതി പൊതു ജന രോഷം ഇളക്കി വിട്ടതിന് നിങ്ങള്‍ക്ക്‌ മാപ്പില്ല ജ്യോതി കുമാര്‍.

V.S. Jyothikumar said...

എനിയ്ക്കു മാത്രം ഒരു വർഷം 40,320 രൂപയുടെ സിഗററ്റ് ആവശ്യമായി വരുന്നുണ്ട്.പുക കുടി നിർത്തി പോലും. ഞാൻ കള്ളുകുടി ആണ് നിർത്തിയത്, മാഷേ..