20.11.11

ദൃശ്യങ്ങളുടെ പിന്നാമ്പുറങ്ങൾ ( The Power Ring )

ശിവനും പാർവ്വതിയുംകൂടി നടക്കാൻ പോകുമ്പോൾ, ശിവൻ പാർവ്വതിയുടെ ഇടത്തേ കയ്യിൽ കൈ കോർക്കുമോ, അതോ വലത്തേക്കയ്യിൽ കൈ കോർക്കുമോ ? ഭാരതീയ ദർശനത്തിൽ, ഭാര്യയെ ഭർത്താവിന്റെ വാമഭാഗം എന്നു വിശേഷിപ്പിയ്ക്കാറുണ്ട്. വാമഭാഗം എന്നാൽ, ഇടതുഭാഗം എന്നർദ്ധം. അർദ്ധനാരീശ്വരസൻകല്പവും, ശൻകരനാരായണ സൻകല്പവും ഈ ദർശനവുമായി ബന്ധപ്പെട്ടു കിടക്കുന്നു.അതുപോലെ, വിവാഹമോതിരം അണിയുന്നതിനേക്കുറിച്ചും ചില ഇടതുപക്ഷ,വലതുപക്ഷ ധാരണകൾ ഉണ്ട്. തള്ളവിരൽ ഒന്ന് എന്ന് എണ്ണിയാൽ, നാലാമത്തെ വിരൽ ആണ് മോതിരവിരൽ.വധു തന്റെ ഇടത്തേ കയ്യിലെ മോതിരവിരലിലും, വരൻ തന്റെ വലത്തേകയ്യിലേ മോതിരവിരലിലും ആണ് വിവാഹമോതിരം അണിയുന്നത്. ഇവിടെ കൊടുത്തിരിയ്ക്കുന്ന ഇമേജിൽ വരന്റെയും വധുവിന്റെയും പിന്നാമ്പുറങ്ങൾ ആണ് നമ്മൾ കാണുന്നത്.ഇവർ കോർത്തുപിടിച്ചിരിയ്ക്കുന്നത്, വിവാഹമോതിരം അണിഞ്ഞ കൈകൾ തന്നെ.
ഈ ദൃശ്യത്തിൽ, വധു, വരന്റെ വാമഭാഗത്ത് അല്ല നിൽക്കുന്നത്.എന്നാൽ ഇങ്ങനെ നടക്കുമ്പോൾ, ഇവരുടെ വിവാഹമോതിരം മധ്യരേഖയോട് അടുത്തു നിൽക്കുന്നു.തൊട്ടടുത്ത് കാണിച്ചിരിയ്ക്കുന്നത്, ശിവന്റെ വാമഭാഗത്ത് പാർവ്വതി നിലകൊള്ളുന്ന ചിത്രമാണ്. ഈ നിലനിൽപ്പിൽ, ഇവരുടെ വിവാഹമോതിരം ധരിയ്ക്കേണ്ട കൈകൾ, മധ്യരേഖയിൽ നിന്നും അകന്നു നിൽക്കുന്നു. അതായത്, ശിവന്റെ ഇടതുഭാഗവും, പാർവ്വതിയുടെ വലതുഭാഗവും ചേർന്നിരിയ്ക്കുന്നു.
ഇതിൽ നിന്നും നാം എന്താണ് മനസ്സിലാക്കേണ്ടത്…?

Options ഉണ്ട്;

1) ഇതെഴുതിയ ആൾക്ക് തലയ്ക്കു നല്ല സുഖമില്ല.
2) ഭാര്യയോടൊപ്പം നടക്കാൻ പോകുമ്പോൾ വിവാഹമോതിരം ഇട്ട കൈകൾ കോർത്തു പിടിയ്ക്കുകയും, ഔപചാരികമായി ഇരിയ്ക്കുമ്പോൾ ഈ കൈകൾ പരമാവധി അകലത്തിൽ നിർത്തുകയും ചെയ്യുക.
3) ദൃശ്യങ്ങൾ പലപ്പോഴും തലച്ചോറിനെ കളിയാക്കുന്നു; അല്ലെൻകിൽ മിന്നുന്നതെല്ലാം പൊന്നല്ല.

No comments: