11.11.11

ഞാൻ ഞാൻ ഞാൻ എന്ന ഭാവങ്ങൾ…( I Core Systems)

നമ്മുടെ ഓരോരോ അസൌകര്യങ്ങൾക്കിടയിലും നമുക്കായി ഓരോ സൌകര്യങ്ങള് ഒളിഞ്ഞുകിടപ്പുണ്ട്. ഒരോ വിമർശനങ്ങൾക്കിടയിലും ഒരോ അംഗീകാരങ്ങൾ ഒളിഞ്ഞു കിടപ്പുണ്ട്. യധാർദ്ധത്തിൽ എല്ലാ വ്യവഹാരങളിലും ഇങ്ങനെ ഒരു വൈരുദ്ധ്യം നിലനിൽക്കുന്നുണ്ടോ? വൈരുദ്ധ്യാത്മക ഭൌതിക വാദത്തെക്കുറിച്ച് കേട്ടിട്ടുണ്ടെന്നല്ലാതെ കൂടുതല് ഒന്നും അറിയില്ല. പക്ഷെ, ഒരുകാര്യം തീർച്ചയാണ്. ഓരോരോ അസൌകര്യങ്ങൾക്കിടയിലും ഓരോ സൌകര്യങ്ങള് ഒളിഞ്ഞുകിടപ്പുണ്ട്. നാല്പതു വർഷത്തെ ജീവിതം നൽകിയ അറിവുകൾ ആണ് ഇങ്ങനെ ചിന്തിയ്ക്കുവാൻ പ്രേരിപ്പിച്ചത്.
“ഞാൻ ഞാൻ ഞാൻ എന്ന ഭാവ“ങ്ങളെക്കുറിച്ചാണ്, പറഞ്ഞുവരുന്നത്. ഈ ഭാവം അഹംബോധത്തെ സൂചിപ്പിയ്ക്കുന്നു.
അഹംബോധമില്ലാതെ ഒരു സാധരണ മനുഷ്യനു ജീവിയ്ക്കുവാൻ സാധിയ്ക്കുമോ ? ഇല്ല, എന്നാണ് എന്റെ പക്ഷം. എന്നാൽ, ഈ അഹംബോധം അതിരുകടന്ന്, എനിയ്ക്കു ശേഷം പ്രളയം എന്ന ലൈനിൽ ചിന്തിക്കുമ്പൊഴാണ് അപകടം. അഹംബോധം തീർത്തും ഇല്ലാത്ത അവസ്ഥ, ഒരുതരം നിസ്സംഗതയുടേതാണ്. ഈ അവസ്ഥ പ്രാപിയ്ക്കുന്നവരെ നാം സന്ന്യാസി എന്നു വിളിയ്ക്കുന്നു. എന്നേപ്പോലെ പലരും ചെയ്തുവരുന്ന സാമൂഹ്യ ജീവിതം സാധാരണക്കാരുടെ ജീവിതമാണ്. സാധാരണക്കാരന്, പല അവസരങ്ങളിലും ജീവിയ്ക്കാന് , കുറച്ച് അഹംബോധമൊക്കെ വേണം. എന്ന് വച്ചാല്, ഈ “ഞാൻ ഞാൻ ഞാൻ എന്ന ഭാവം” തീർത്തും അങ്ങട് ഉപേക്ഷിയ്ക്കേണ്ട എന്ന് സാരം. അല്പം ഈഗോ ചേർന്ന ഈ ജീവിതത്തെ നമുക്ക് “e life” എന്നു വിളിയ്ക്കാം; ചുമ്മാ, ഒരു തമാശയ്ക്ക്. അതിനൊടൊപ്പം, ഈ സമ്പ്രദായത്തെ നമുക്ക് “ I Core Systems “ എന്നു വിളിച്ചാലോ.? ഒരു പേരില് എന്തിരിയ്ക്കുന്നു എന്നാവും. പേരില് പലതും ഇരിയ്ക്കുന്നു; ഒരോ വ്യക്തികളുടെയും പേരുകള് വെറും ഒരു യാദൃശ്ചികത അല്ല. പേരുകളില് നിഗൂഡമായ ചില സത്യങ്ങള് ഒളിഞ്ഞു കിടപ്പുണ്ട്. ഇതിനിക്കുറിച്ചാവാം അടുത്ത പൊസ്റ്റിങ്ങ്.

2 comments:

സിയാഫ് അബ്ദുള്‍ഖാദര്‍ said...

അപ്പോള്‍ ഇതാണ് വൈരുദ്ധ്യാത്മക അഹംബോധം അല്ലെ ?അഹം ബോധാസ്മി എന്ന് ആണോ ?

Jyothikumar Cheruvally said...

“അഹം ബ്രഹ്മാസ്മി” എന്ന തിരിച്ചറിവ്, അല്പം അപകടകരം ആണ്, എന്നാല്‍ അതേസമയം തന്നെ ആശ്വാസകരവും ആണ്. ഞാന്‍ ഒന്നുമായില്ലെന്നോ, ഒന്നും അല്ലെന്നോ നിരാശ തോന്നിയാല്‍, ഉടന്‍, എടുത്തണിയണം, “അഹം ബ്രഹ്മാസ്മി”! ഞാന്‍ ദൈവമാകുന്നു, എന്ന ബോധം. എന്നാല്‍, ഈ ദൈവം, നില മറന്ന്, പ്രപഞ്ചനിയമങ്ങള്‍ ലംഘിയ്ക്കാന്‍ തുടങിയാല്‍, ഉടന്‍ എടുത്തണിയണം, Nobody Consciousness (ഞാന്‍ ആരുമല്ല്..) എന്ന പര്‍ദ്ദ.