9.11.11

ജ്യോതിര്‍ഗമയന്‍ ( Jyothirgamayan )

മിണ്ടാനും പറയാനും ഒന്നും ആരെയും കാണാത്ത അവസ്ഥയില്‍ അതിജീവനത്തിനായി മനസ്സിന്റെ വാതായനങ്ങള്‍ തുറന്നിടണം. അരും കേള്‍ക്കുന്നില്ലെങ്കില്‍പോലും എല്ലാം പറഞ്ഞു തീര്‍ക്കണ്ടത് മാനസ്സികാരോഗ്യം നിലനിര്‍ത്താന്‍ അവശ്യം ആവശ്യമാണ്. ഇതാണ് ; അതിജീവനത്തിന്റെ അത്യന്താധുനിക മാര്‍ഗമെന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു. ഗത്യന്തരമില്ലാതെ ചെയ്യുന്ന ഇത്തരം; സ്വകാര്യ ആല്മഗതങ്ങള്‍ , നിങ്ങള്‍ക്കു വേണമെങ്കില്‍ വായിച്ചോളൂ, ഒരു വിരോധവുമില്ല. മറിച്ചു, സന്തോഷമാണ്.

ബ്ളോഗായാല്‍ ഒരു പേര് വേണം, പെരിലൊരല്പം പൊരുള് വേണം എന്ന് കരുതി ഒരു മാതിരി പൊങ്ങച്ചം തോന്നുന്ന എല്ലാ മലയാളം വാക്കുകളും എഴുതി അവൈലബിള്‍ ആണോ എന്ന് നോക്കി. അതെല്ലാം ഇതിനോടകം ഓരോരുത്തര്‍ എടുത്തുകൊണ്ടുപോയി ഉപയോഗിച്ചുകൊണ്ടിരിയ്ക്കുന്നു.
“ജ്യോതിര്‍ഗമയ” ട്രൈ ചെയ്തു നോക്കി, കിട്ടിയില്ല. പിന്നെ, മനസ്സില്‍ വന്നത് ഇതാണ് ;“ ജ്യോതിര്‍ഗമയന്‍ “. ഇത് ഇംഗ്ളീഷിലും മലയാളത്തിലും എഴുതാനും ഓര്‍മ്മിയ്കാനും എളുപ്പമുള്ള ഒരു വാക്കായതുകൊണ്ട്, ഉറപ്പിയ്ക്കുന്നു; ജ്യോതിര്‍ഗമയന്‍ , എന്റെ സ്വന്തം വിചാരശാല.

Source: Exchange Rate

No comments: